ഐസ്ക്രീം ഉണ്ടാക്കിയാലോ. ബിസ്ക്കറ്റ് ഉണ്ടെങ്കിൽ കടയിൽ കിട്ടുന്നതിലും രുചിയിൽ അത് റെഡിയാക്കാം. നാല് ചേരുവകൾ മതി നാല് മിനിറ്റിൽ സംഗതി തയ്യാർ. പിന്നലെ തണുപ്പിച്ചെടുക്കുന്ന താമസമേ ഉള്ളൂ.
ചേരുവകൾ
ചോക്ലേറ്റ് ബിസ്ക്കറ്റ്- 15
പാൽ- 1/2 കിലോ
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഫ്രെഷ് ക്രീം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു തിളപ്പിക്കാം. പാൽ തിളച്ചു വരുമ്പോൾ അതിലേയ്ക്ക് പഞ്ചസാര ചേർക്കാം. ഒപ്പം ചോക്ലേറ്റ് ബിസ്ക്കറ്റുകൾ ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കാം. പാൽ കട്ടിയാകുന്നതു വരെ ഇളക്കാം. ശേഷം അടുപ്പണച്ച് മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഫ്രിഡിജിൻ്റെ തണുപ്പിലിരുന്ന് കട്ടിയായി കഴിയുമ്പോൾ അതിലേയ്ക്ക് ഫ്രഷ് ക്രീം കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ വച്ച് 4 മുതൽ 5 മണിക്കൂർ വരെ തണുപ്പിക്കാം. അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കാം. ചോക്ലേറ്റ് ഐസ്ക്രീം തയ്യാറായി.
















