ഫിലിപ്പീന്‍സിലെ അപാരി പട്ടണത്തില്‍ ആഞ്ഞടിച്ച് ടൈഫൂണ്‍ റാഗസ കൊടുങ്കാറ്റ്. ഫിലിപ്പിന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വിതച്ചത്.
ഫിലിപ്പീന്‍സിലെ കാഗയാന്‍ പ്രവശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കൊടുങ്കാറ്റ് കരതൊട്ടത്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃത അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും താമസക്കാര്‍ മാറി താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ അടച്ചിടലും ഒഴിപ്പിക്കല്‍ പദ്ധതികളും പുരോഗമിക്കുകയാണ്.
ഇന്നോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ ഏജന്‍സിയായ പഗാസ അറിയിക്കുന്നത്. ലുസോണിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കി. ചൈനയിലും തായ്വാനിലും ഹൊങ്കോങ്ങിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
















