നിങ്ങള്‍ പരസ്പരം ഒരുപാടു സ്‌നേഹിച്ചവരല്ലേ പിന്നെന്തുപറ്റി?. എല്ലാത്തിനേയും പോലെ പ്രമത്തിനും ആയുസ്സ്യണ്ട്. നമ്മള്‍ ഒരാളെ പരിചയപ്പെടുന്നു… അയാളുമായി ഇഷ്ടത്തിലാകുന്നു….കുറച്ചുകാലം പ്രേമിക്കുന്നു. അങ്ങനെ, അങ്ങനയങ്ങനെ… അത് അവസാനിക്കുന്നു …. ഒരു മനോഹരമായ പൂമൊട്ടിട്ടു വിടരുന്നു. അതു വാടിവീഴും പോലെ ….. ഇന്നു പുറത്തുവിട്ട പാതിരാത്രി എന്ന ചിത്രത്തിന്റെ ടീസറിലെ വാക്കുകളാണ്. നവ്യാനായരേയും, സൗബിന്‍ ഷാഹിറിനേയുമാണ് ഈ വാക്കുകള്‍ക്കൊപ്പം ദൃശ്യങ്ങളില്‍ കാണുന്നത്.
പ്രദര്‍ശനത്തിനു തയ്യാറായി വരുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. മമ്മുട്ടിക്കമ്പനിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇത്തരമൊരു പ്രണയ മൊഴികള്‍ക്കുള്ള സ്ഥാനമെന്താണ്?.
ഹൈറേഞ്ചിലെ ഒരു ഗ്രാമത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ ഒറ്റരാത്രിയില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റേത്. പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരേയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം. സൗബിന്‍ ഷാഹിറും, നവ്യാനായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്‌നും, ആന്‍ അഗസ്റ്റിനും സുപ്രധാനമായ വേഷങ്ങളിലുണ്ട്. ശബരിഷ് , ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ജയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം ഷഹ്നാദ് ജലാല്‍.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
ചമയം – ഷാജി പുല്‍പ്പള്ളി.
കോസ്റ്റ്യും – ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍.
സംഘട്ടനം പി.സി. സ്റ്റണ്ട്‌സ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അജിത് വേലായുധന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സിബിന്‍ രാജ്
പരസ്യകല – യെല്ലോ ടൂത്ത്
പ്രോജക്റ്റ് ഹെഡ് -റിനി അനില്‍കുമാര്‍.
പ്രൊഡക്ഷന്‍ മാനേജര്‍ – ജോബി ജോണ്‍
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍
കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങ
ളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു
വാഴൂര്‍ ജോസ്.
ഫോട്ടോ – നവീന്‍ മുരളി
CONTENT HIGH LIGHTS; Love is like a beautiful flower that blooms…and withers. What is the place of love in a thriller film? : ‘Parthirathri’ teaser is here
















