തിരുവനന്തപുരം: ശബരിമല വികസനം ലക്ഷ്യമിട്ട് ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സുകുമാരന്‍ നായര്‍ .
ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി, പിണറായി സര്‍ക്കാരിന്റെ നടപടികളെ പ്രശംസിക്കുകയും ചെയ്തു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് എന്‍എസ്എസിന്റെ ലക്ഷ്യമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നപ്പോള്‍ നാമജപഘോഷയാത്രയുമായി ആദ്യം പ്രതിഷേധം നടത്തിയത് എന്‍എസ്എസ് ആണ്.
കോണ്‍ഗ്രസും ബിജെപിയും തുടക്കത്തില്‍ അതില്‍ പങ്കുചേര്‍ന്നില്ല. വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ അവര്‍ അതിന്റെ ഭാഗമാകുകയായിരുന്നു.
















