ബിഗ് ബോസ് മലയാളം സീസണ്‍ ആറിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അര്‍ജുന്‍ ശ്യാം ഗോപന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അര്‍ജുന്‍. ഇപ്പോഴിതാ ബിഗ്‌ബോസില്‍ നിന്നുമുള്ള പേയ്‌മെന്റിനെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അര്‍ജുന്‍.പോര്‍ട്രേയല്‍സ് ബൈ ഗദ്ദാഫി എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്റെ പ്രതികരണം.
അര്‍ജുന്റെ വാക്കുകള്‍…..
”എനിക്ക് വേണ്ടി ഷോപ്പ് ചെയ്തിരുന്നത് ഞാന്‍ തന്നെയാണ്. ഞാന്‍ തന്നെ കുറച്ച് ഡ്രസ് മേടിച്ച് വീട്ടില്‍ വെച്ചിരുന്നു. ബിഗ് ബോസില്‍ കയറണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുറേ വര്‍ഷത്തെ തയ്യാറെടുപ്പ് എനിക്കുണ്ടായിരുന്നു. പരിപാടികള്‍ക്കും മറ്റും പോകുമ്പോള്‍ ധരിച്ച ഡ്രസുകള്‍ സ്റ്റോക്ക് ചെയ്ത് വെച്ചിരുന്നു. ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം ഞാന്‍ ചൂസ് ചെയ്തത് സിനിമയിലേക്ക് എന്‍ട്രി കിട്ടാന്‍ വേണ്ടി തന്നെയായിരുന്നു.
മോഡലിങ്ങില്‍ നിന്ന് സിനിമാ രംഗത്തേക്ക് വരുന്നത് ഭയങ്കര പാടാണ്. മോഡലിങ്ങിലെ സ്വാഗും ആറ്റിറ്റിയൂഡുമൊന്നും അഭിനയത്തില്‍ പറ്റില്ല. അതുകൊണ്ടു തന്നെ മോഡലിങ്ങ് ചെയ്യുന്നവര്‍ ഫ്‌ലക്‌സിബിള്‍ അല്ല എന്ന ധാരണയുണ്ട്. അത് സത്യമാണ്. എനിക്കും ആ പ്രശ്‌നം ഉണ്ട്. അത് നമ്മള്‍ മാറ്റിയെടുക്കണം”.
















