യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു മുന്നിൽ പതറാതെ ഹംഗറി. ഊർജ്ജത്തിനായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയോ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തില്ലെന്നും വ്യക്തമാക്കി ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഊർജ്ജ വിതരണം തികച്ചും ഭൗതികമായ കാര്യമാണ്. റഷ്യയല്ലാതെ മറ്റെവിടെ നിന്നെങ്കിലും എണ്ണയും വാതകവും വാങ്ങുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നത് നല്ലതാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽനിന്നു മാത്രമേ ഞങ്ങൾക്ക് വാങ്ങാൻ കഴിയൂ. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ നോക്കുകയാണെങ്കിൽ, റഷ്യൻ വിതരണമില്ലാതെ രാജ്യത്തിന്റെ സുരക്ഷിതമായ വിതരണം ഉറപ്പാക്കുക അസാധ്യമാണെന്ന് വ്യക്തമാണ്. സിജാർട്ടോ പറഞ്ഞു.
റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് യൂറോപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നാറ്റോ സഖ്യകക്ഷികൾക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഹംഗറിയുടെ പ്രഖ്യാപനം.
STORY HIGHLIGHT: hungary defies us pressure on russian oil
















