ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ വിൽപ്പനയ്ക്കായുള്ള പൊതു ലേലം ആരംഭിച്ചതായി അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു ലേല സമിതി. സൗം ആപ്ലിക്കേഷൻ വഴിയാണ് വാഹനങ്ങൾ ലേലം ചെയ്യുന്നത്. സെപ്റ്റംബർ 22 മുതൽ ആരംഭിച്ച ലേലം സെപ്റ്റംബർ 24 വരെ തുടരും.
ലേല കാലയളവിൽ, ഇൻഡസ്ട്രിയൽ ഏരിയ– സ്ട്രീറ്റ് 52ലുള്ള ട്രാഫിക് സീഷർ യാർഡിൽ, വാഹനങ്ങൾ പൊതുജനങ്ങൾക്ക് 3 മണി മുതൽ വൈകുന്നേരം 6 മണി വരെ പരിശോധനയ്ക്കായി പ്രദർശിപ്പിച്ചിരിക്കും.
STORY HIGHLIGHT: Public auction of seized vehicles in Qatar
















