തമിഴ്നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയിൽ ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിംഗ്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ റാഗിംഗ് നടന്നതിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയുകയും ചെയ്തു.
സെപ്റ്റംബർ 18-ന് നടന്ന റാഗിംഗിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. കോളേജ് ഹോസ്റ്റൽ മുറിയിൽ വെച്ച് ഒന്നാം വർഷ വിദ്യാർഥിയെ മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വിദ്യാർഥിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചെരുപ്പുകൊണ്ട് അടിക്കുന്നതുൾപ്പെടെയുള്ള ക്രൂര സംഭവങ്ങളും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഭവം പുറത്തായതിനെ തുടർന്ന് പീഡനത്തിനിരയായ വിദ്യാർഥിയുടെ പിതാവ് പോലീസിൽ പരാതി നൽകി. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹോസ്റ്റലിൽ റാഗിംഗ് പതിവായി നടന്നിരുന്നതായും മറ്റ് വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHT: Ragging in Madurai ITI
















