പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. ചെറുപയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഇത്. ചെറുപയറിൽ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
സസ്യാധിഷ്ഠിത പ്രോട്ടീന്റെയും അവശ്യ അമിനോ ആസിഡുകളുടെയും മികച്ച ഉറവിടങ്ങളിലൊന്നാണ് ചെറുപയർ . ഇത് മുളപ്പിച്ച് കഴിക്കുമ്പോൾ അവയുടെ ആന്റിഓക്സിഡന്റ് പ്രവർത്തനം വർധിപ്പിക്കുകയും പ്രോട്ടീന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും.
ഹൃദയാരോഗ്യത്തെ സംരക്ഷിക്കും
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കാൻ ചെറുപയറിന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഹൃദയത്തിനുണ്ടാകുന്ന വീക്കം, മറ്റ് രോഗങ്ങൾ എന്നിവയും ചെറുക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ചെറുപയർ.
ദഹന ആരോഗ്യത്തിന് മികച്ചത്
ചെറുപയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. പെക്റ്റിൻ എന്നറിയപ്പെടുന്ന ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കും. ഇതുകൂടാതെ പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രണം
പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചെറുപയർ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഭക്ഷണമാണ്. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച മാർഗമാണ്. ചെറുപയർ കഴിച്ചാൽ കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ല.
രക്തസമ്മർദ്ദം നിയന്ത്രിക്കാം
ചെറുപയറിൽ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ടാണ് ഹൈപ്പർടെൻഷൻ ഉള്ളവർ ചെറുപയർ കഴിക്കണമെന്ന് പൊതുവെ ഡോക്ടർമാർ നിർദേശിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. കൂടാതെ, വേവിച്ച ചെറുപയറിൽ വിറ്റാമിനുകൾ, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷിക്കും ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവരോ മറ്റ് മരുന്നുകൾ കഴിക്കുന്നവരോ ആണെങ്കിൽ ഡോക്ടർമാരുടെ നിർദേശം പ്രകാരം മാത്രം ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ് നല്ലത്.
















