തിരുവനന്തപുരം കടയ്ക്കാവൂരിൽ തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കടയ്ക്കാവൂർ എസ് .എസ് .പി .ബി .എച്ച്. എസ്. ആറാം ക്ലാസ് വിദ്യാർഥി സഖി(11) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.
അപ്രതീക്ഷിതമായി തെരുവ് നായകുറുകെ ചാടിയപ്പോൾ മറ്റൊരു സൈഡിലേക്ക് ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. അപകടത്തിൽ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവനനഷ്ട്ടമായിരുന്നു. അമ്മയ്ക്കും അച്ഛനും സാരമായി പരുക്കേറ്റു.
STORY HIGHLIGHT : A street dog jumped over and the auto driven by his father lost control and overturned in Kadakkavoor student died tragically
















