സിപിഐയുടെ പുതിയ ദേശീയ നേതൃത്വം ആരെന്ന് ഇന്നറിയാം. പാർട്ടി കോൺഗ്രസിലെ ചർച്ചകൾ പൂർത്തിയാക്കി പുതിയ ജനറൽ സെക്രട്ടറി ആരാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് ധാരണയിലെത്തും.
പുതിയ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ അംഗങ്ങളെയും ഇന്ന് തീരുമാനിക്കും. പുതിയ നേതൃത്വം വരണമെന്നതാണ് പൊതുവികാരമെന്ന് കേരള ഘടകം പറയുന്നു.
പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന നിലപാട് കേരള ഘടകം ഒറ്റക്കെട്ടായി ചർച്ചകളിൽ ആവശ്യപ്പെട്ടു. തമിഴ്നാട്, ആന്ധ്ര ഘടകങ്ങളും കേരളത്തിൻ്റെ ഈ നിലപാടിനോട് യോജിച്ചു.















