തിരുവനന്തപുരം: ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠഭാഗം തയ്യാറായി. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് പാഠഭാഗം ഉൾപ്പെടുത്തിയത്. ”ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധി വിശദീകരിക്കുന്നത്. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമെന്ന് പാഠഭാഗത്തിൽ പറയുന്നു. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ എന്ന് പാഠഭാഗത്തിൽ പറയുന്നു.
ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ കാര്യനിർവഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെന്നും പാഠഭാഗം വിശദീകരിക്കുന്നു. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരം തുടങ്ങിയ വിവരങ്ങളാണ് പാഠഭാഗത്തിലുള്ളത്.
ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല, ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ടെന്നും പാഠഭാഗത്തിൽ ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകിയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്.
















