പശ്ചിമബംഗാളിലെ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 10 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. ഇതിൽ ഒൻപത് പേരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. മഴക്കെടുതിയിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. ഇതിന്റെ ഫലമായി കൊൽക്കത്തയിലെ വിമാനത്താവളത്തിൽ ഇന്നലെ 90 വിമാന സർവീസുകൾ റദ്ദാക്കി.
മെട്രോ, സബർബൻ റെയിൽവേ സർവീസുകളെയും മഴ സാരമായി ബാധിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ കൊൽക്കത്ത ഹൈക്കോടതിയുടെ പ്രവർത്തനവും തടസ്സപ്പെട്ടിരുന്നു.
മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായവും, കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് അറിയിച്ചു.
















