ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു തോരൻ ഉണ്ടാക്കിയാലോ? രുചികരമായ ബീറ്റ്‌റൂട്ട് തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബീറ്റ്‌റൂട്ട് ഇടത്തരം 2 എണ്ണം
- പച്ചമുളക് 3 എണ്ണം
- സവാള ഇടത്തരം 1 എണ്ണം
- മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
- തേങ്ങ ചിരകിയത് 1/2 കപ്പ്
- വെളുത്തുള്ളി 2 എണ്ണം അരിഞ്ഞത്
- ഉണക്കമുളക് 2 എണ്ണം
- കടുക് 1/2 ടീസ്പൂണ്‍
- ഉപ്പ് പാകത്തിന്
- വെളിച്ചെണ്ണ കുറച്ച്
- കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞെടുക്കുക. ഇതില്‍ സവാളയും പച്ചമുളകും അരിഞ്ഞത് ചേര്‍ക്കുക. അതിലേക്ക് തേങ്ങയും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. പാനില്‍ കുറച്ചു വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് കടുക് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി അരിഞ്ഞതും ഉണക്ക മുളകും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക. അതിലേക്ക് ബീറ്റ്‌റൂട്ട് ഇട്ട് ഇളക്കി യോജിപ്പിക്കുക. അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിച്ചെടുക്കാം.
















