വായിൽ കപ്പലോടും സ്വാദിൽ നെല്ലിക്ക ഉപ്പിലിട്ടാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെല്ലിക്ക – രണ്ട് കിലോ
- വെള്ളം – ആറ് കപ്പ്
- പൊടിയുപ്പ് – ഒരു കപ്പ്
- കാന്താരിമുളക് – ഒരു കപ്പ്
- കായം – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നെല്ലിക്ക തിളച്ചവെള്ളത്തില്‍ ഇട്ട് വാട്ടി കോരിവയ്ക്കുക. വെള്ളം ഉപ്പിട്ട് നന്നായി തിളപ്പിച്ച ശേഷം കലക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇതില്‍ വാട്ടിയെടുത്ത നെല്ലിക്കയും കായവും കാന്താരിമുളകും ഇട്ട് ഇളക്കി യോജിപ്പിച്ചശേഷം നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ ഭരണിയില്‍ ഇട്ടുവയ്ക്കുക.
















