വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ച എച്ച് 1 ബി വിസ ഉത്തരവ് പരിഷ്കരിക്കാൻ അമേരിക്കൻ ഭരണകൂടം. എല്ലാ വേതന തലങ്ങളിലുമുള്ള തൊഴിലാളികളെ നിലനിർത്താൻ തൊഴിലുടമകൾക്ക് അവസരം നൽകുന്നതാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിർദേശം. ഇതുപ്രകാരം, ജീവനക്കാരുടെ വേതനനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
നിലവിലുള്ള ലോട്ടറി സമ്പ്രദായം നിർത്തി, അതിനുപകരം ഉയർന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി വിദേശികളായവർക്ക് വിസ നൽകാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിർദ്ദേശം.വാർഷിക വരുമാനം 162528 വരെ ഡോളർ ലഭിക്കുന്നവരെ നാല് തവണ സെക്ഷൻ പൂളിൽ ഉൾപ്പെടുത്തും. ഏറ്റവും താഴ്ന്ന നിരയിലുള്ളവരെ ഒരു തവണയേ പരിഗണിക്കൂ.എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഈ പരിഷ്കരണം വൻതോതിൽ ആശങ്കകൾക്കിടയാക്കിയിരുന്നു. യുഎസിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഐടി ഉദ്യോഗസ്ഥരെ ഈ നിയമം വൻതോതിൽ ബാധിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. യുഎസ് വിട്ടുപോയ ഉദ്യോഗസ്ഥരോട് എത്രയുംപെട്ടെന്ന്ത രാജ്യത്ത് തിരിച്ചെത്തണമെന്ന് പല കമ്പനികളും അറിയിപ്പും നൽകിയിരുന്നു.
ആശങ്ക ഉയർന്നതിനുപിന്നാലെ എച്ച് 1 ബി വിസ പരിഷ്കരണത്തിൽ വ്യക്തതവരുത്തി വൈറ്റ് ഹൗസ് തന്നെ രംഗത്തെത്തി. വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചെലവ്. എന്നാല്‍, ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ല്‍ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).
















