ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങളെത്തുടർന്ന്, വെസ്പ, അപ്രീലിയ സ്കൂട്ടർ ശ്രേണിയുടെ വില പിയാജിയോ ഇന്ത്യ കുറച്ചു. വെസ്‍പ ശ്രേണിയിലെ എല്ലാ വകഭേദങ്ങളിലും കമ്പനി കാര്യമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്.
എൻട്രി ലെവൽ വെസ്‍പ ZX ന്റെ വില ഇപ്പോൾ 1,20,488 രൂപയിൽ നിന്ന് 1,10,230 രൂപ ആയി കുറഞ്ഞു. വെസ്പ 125ന് ഇപ്പോൾ 1,22,427 രൂപയിൽ വില ആരംഭിക്കുന്നു. ഡ്യുവൽ-ടോൺ, എസ് ട്രിമ്മുകൾക്കും വൻ വിലക്കുറവ് ലഭിച്ചു. വെസ്‍പ S 125 ഡ്യുവൽ കളറിന്റെ വില ഇപ്പോൾ 1,28,481 രൂപ ആണ്.
വലിയ 149 സിസി മോഡലുകളിൽ വെസ്‍പ 149 ന് ഇപ്പോൾ 136,273 രൂപയും വെസ്പ എസ് 149 ഡ്യുവൽ ടോണിന് 140,848 രൂപയും വിലയുണ്ട്. പ്രീമിയം വെസ്പ ടെക് വേരിയന്റുകൾക്കും വിലക്കുറവ് ലഭിച്ചു. വെസ്പ ടെക് 125 ന് ഇപ്പോൾ 177,679 രൂപയും വെസ്പ എസ് ടെക് 149 ന് ഇപ്പോൾ 194,155 രൂപയും ആണ് വില, ജിഎസ്ടിക്ക് മുമ്പുള്ള വിലയേക്കാൾ വളരെ കുറവാണ് ഇത്.
അപ്രീലിയ സ്‍കൂട്ടർ ശ്രേണിക്കും ഇതിന്റെ ഗുണം ലഭിച്ചു. അപ്രീലിയ സ്റ്റോമിന്റെ വില ഇപ്പോൾ 110,865 രൂപ മുതൽ ആരംഭിക്കുന്നു. അതേസമയം SR 125 ന്റെ വില 110,180 രൂപ ആണ്. ഫ്ലാഗ്ഷിപ്പ് SR 175 ഇപ്പോൾ ₹117,521 ന് ലഭ്യമാണ്. ഇത് 127,999 രൂപയിൽ നിന്ന് 127,521 രൂപ ആയി കുറഞ്ഞു.
















