തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച നടന്നത്.
വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ രാവിലെ തിരിച്ചെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎൽഎ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.
















