കോട്ടയം: എന്‍എസ്എസിന് സർക്കാരിനെ വിശ്വാസം ആണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരൻ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന് ജി സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചത്. എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണ്. എൻഎസ്എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല. സൃഷ്ടിപരമായ വിമർശനമാണ് യുഡിഎഫിനും ബിജെപിക്കുമെതിരെ ഉയർത്തിയതെന്നും വിഎൻ വാസവൻ പറഞ്ഞു.
















