ചിലർക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ വെളിച്ചം ആവശ്യമാണ്. ലൈറ്റ് ഇട്ടായിരിക്കും ഇവർ കിടന്നുറങ്ങുക.
നമ്മുടെ ആന്തരിക ശരീര ഘടികാരം ക്രമീകരിക്കുന്നതിൽ വെളിച്ചം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രാത്രിയിലെ വെളിച്ചം ഗ്ലൂക്കോസ് മെറ്റബോളിസത്തെ (ശരീരം പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റുന്ന രീതി) ബാധിക്കുമെന്നും അത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കൂടുതൽ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല രാത്രിസമയങ്ങളിൽ ഹൃദയമിടിപ്പും മറ്റ് ഹൃദയ സംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ ആളവിലായിരിക്കും, ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചമാണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കും.
content highlight: Sleeping
















