പുല്‍പള്ളി: വയനാട്ടിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടില്‍ മസൂദ് (38), പള്ളിക്കണ്ടി കാര്യപുറം വീട്ടില്‍ ദിപിന്‍ (25) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ മസൂദില്‍ നിന്ന് 80 ഗ്രാം കഞ്ചാവും ദിപിന്റെ കൈവശത്തില്‍ 85 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഇരുവരും പെരിക്കല്ലൂരിലെ ബസ് വെയ്റ്റിങ് ഷെഡിന് സമീപം നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ട മാത്രയില്‍ ഇരുവരും പരുങ്ങുകയും രക്ഷപ്പെടാനുള്ള ശ്രമത്തിലുമായിരുന്നു.ഇതോടെ ഉദ്യോഗസ്ഥര്‍ രണ്ട് യുവാക്കളെയും തടഞ്ഞുവെച്ച് പരിശോധിക്കുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. ജില്ലാ അതിര്‍ത്തികളിലും മറ്റു മേഖലകളിലും പൊലീസിന്റെ ലഹരിക്കെതിരെയുള്ള കര്‍ശന പരിശോധനകള്‍ തുടരും പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
















