കണ്ണൂർ: കണ്ണൂരില്‍ 17കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കോട്ടയം തട്ടിൽ സ്വദേശി ടിബിൻ ആണ് ആത്മഹത്യ ചെയ്തത്. പാലക്കയം തട്ടിന് സമീപമുളള ഒഴിഞ്ഞ പറമ്പിൽ ആണ് ടിബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ 15 ന് വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു ടിബിന്‍. തിരിച്ചെത്താത്തതോടെ അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു.
















