ഒറ്റക്കാലിൽ ബാലൻസ് ചെയ്തു നിൽക്കാൻ സാധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് കാർഡിയോളജിസ്റ്റ് ഡോ.ഹഫീസാ ഖാൻ പറയുന്നു. 2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഇക്കാര്യം പറയുന്നത്.
50നും 75നും ഇടയിൽ പ്രായനായ 1702 പേരിൽ 10 വർഷം നടത്തിയ പഠനത്തിൽ കണ്ണുകൾ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലിൽ നിന്ന മധ്യ വയസ്കരിലും പ്രായമായവരിലും ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വർഷം വരെ ആയുസ് വർധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നു. കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ കഴിയും എന്നതിനെ കണക്ക് കൂട്ടിയാണ് ആയുർദൈർഘ്യം പ്രചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലിൽ നിൽക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്.
- 50-60 വയസുള്ളവർ 40 സെക്കന്റ് വരെ
- 60-70 വയസുള്ളവർ 20 സെക്കന്റ് വരെ
- 70 മുകളിൽ പ്രായമായവർ 10 സെക്കന്റ് വരെ
content highlight: One leg stand
















