പരസ്പരം സ്‌നേഹിക്കുന്നവര്‍ പറയുന്ന ഒരു വാക്കാണ് ‘ഞാന്‍ നിന്നെ ഹൃദത്തിലാണ് സൂക്ഷിക്കുന്നത്. എന്റെ ഹൃദയം കൊണ്ടാണ് പ്രണയിക്കുന്നത് എന്ന്’ പക്ഷെ, അത് സത്യമാണോ എന്ന് എങ്ങനെ അറിയാനാകും. കാരണം അവര്‍ ഹൃദയം കാണുന്നില്ലല്ലോ. എന്നാല്‍, ഹൃദയം മിടിക്കുന്നതും, ഹൃദയത്തിലേക്കു പോകുന്ന ചുടുരക്തം വഹിച്ചൊഴുകുന്ന രക്തക്കുഴലുകളും നേരിട്ടു കാണുന്ന ഒരു കൂട്ടരുണ്ട്. ഡോക്ടര്‍മാര്‍. ഹൃദയത്തിനുള്ളിലെ സ്‌നേഹത്തെ അളക്കാനാവില്ല അവര്‍ക്ക്. എങ്കിലും ഹൃദയബന്ധം കൂടുതല്‍ ഡോക്ടര്‍മാര്‍ക്കു തന്നെ. സ്‌നേഹം നിറയുന്ന ഹൃദയത്തെ നേരിട്ടു കണുന്ന ഡോക്ടര്‍മാര്‍ക്ക്.
അങ്ങനെ ഹൃദയങ്ങളുമായി ചങ്ങാത്തം കൂടിയ ഒരു ഡോക്ടറാണ് എസ്.കെ ഹോസ്പിറ്റലിലെ ഡോക്ടര്‍ വിജയ് തോമസ് ചെറിയാന്‍. നൂറു ഹൃദയങ്ങളുമായി ബന്ധം സ്ഥാപിച്ച് 100 വിജയകരമായ CABG ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ചാല്ലറക്കാരനല്ല ഈ ഡോക്ടര്‍. എസ്.കെ. ഹോസ്പിറ്റലിന് തന്നെ ഒരു വാഗ്ദാനമാണ്. ഹൃദയ വേദനകളെ ശമിപ്പിച്ച് ജീവന്‍ രക്ഷിക്കുന്നതിനായുള്ള ഡോ. വിജയ് തോമസ് ചെറിയാന്റെയും സംഘത്തിന്റെയും സമര്‍പ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ് ഈ സെഞ്ച്വറി തിളക്കം. ഈ മേഖലയില്‍ തികഞ്ഞ അനുഭവ പാഠവവും, കഴിവും തെളിയിച്ച ഡോക്ടര്‍ കൂടിയാണ് വിജയ് തോമസ് ചെറിയാന്‍.
തന്റെ കഴിവും പ്രാഗത്ഭ്യവും ശ്രദ്ധയും സൂക്ഷ്മതയും കൊണ്ട് ഇനിയും ഹൃദയ സംബന്ധ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ എസ്.കെയില്‍ ഉണ്ടാകും. ഡോക്ടറുടെ ബുക്കിംഗിന് 8848013491 ല്‍ വിളിക്കുക. എന്തുകൊണ്ടാണ് ഇത്രയും പ്രശംസനീയമായ വാക്കുകള്‍ ഡോക്ടര്‍ വിജയ് തോമസ് ചെറിയാനെ കുപറിച്ച് പറയുന്നതെന്ത് സംശയിക്കുന്നവരുണ്ടാകാം. അത് മനസ്സിലാകണമെങ്കില്‍ എന്താണ് CABG എന്നറിയണം.
എന്താണ് CABG ?
ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന ഒരു ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയാണ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG). ഹൃദയത്തെ പൊതിഞ്ഞുനില്‍ക്കുന്ന ധമനികളില്‍ നിന്ന് ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ ശസ്ത്രക്രിയ അനിവാര്യമായി വരുന്നത്. ധമനികളിലെ തടസ്സം മൂലം രക്തയോട്ടം കുറയുമ്പോള്‍, ഹൃദയപേശികളിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങും.
കൂടുതല്‍ രക്തം ആവശ്യമുള്ള ഹൃദയഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്നതിനായി CABG ഒരു ബൈപാസ് ഒരുക്കുന്നു. തടസ്സം മറികടന്ന് രക്തത്തിന് സഞ്ചരിക്കാനുള്ള ഒരു വഴിമാറ്റമാണ് ബൈപാസ്. ശസ്ത്രക്രിയാ വിദഗ്ധര്‍ കാല്, കൈ, അല്ലെങ്കില്‍ നെഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഒരു രക്തക്കുഴല്‍ എടുത്ത് തടസ്സം മറികടന്നുള്ള വഴി സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു. ഒന്നിലധികം ധമനികളില്‍ തടസ്സമുണ്ടെങ്കില്‍ ഒന്നിലധികം ബൈപാസുകള്‍ വേണ്ടിവന്നേക്കാം. ഇവ ഡബിള്‍ (2), ട്രിപ്പിള്‍ (3), ക്വാഡ്രപ്പിള്‍ (4) ബൈപാസുകള്‍ എന്നിങ്ങനെ അറിയപ്പെടുന്നു.
ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്താന്‍ സാധിക്കും. കൊറോണറി ആര്‍ട്ടറി രോഗം (ഹൃദയധമനീ രോഗം) ഉള്ളവര്‍ക്കാണ് ഈ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്നത്. നേരത്തെ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഭാവിയില്‍ ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലോ ഇത് ആവശ്യമായി വന്നേക്കാം. നെഞ്ചുവേദന (ആന്‍ജീന), ‘സൈലന്റ് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ’ എന്നിവയ്ക്കും CABG ചികിത്സ നല്‍കുന്നുണ്ട്. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥയാണിത്. എന്നാല്‍ ഇതില്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാകില്ല.
ധമനികളില്‍ ‘പ്ലാക്ക്’ (atheroma) എന്നറിയപ്പെടുന്ന കൊഴുപ്പ് അടിഞ്ഞുകൂടുന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പ്ലാക്ക് ഹൃദയധമനികളെ ഇടുങ്ങിയതും കട്ടിയുള്ളതുമാക്കുന്നു. പ്ലാക്ക് പൊട്ടിയാല്‍ അവിടെ രക്തം കട്ടപിടിക്കുകയും ധമനികളില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. ഈ തടസ്സങ്ങള്‍ ഹൃദയത്തിന്റെ ചില ഭാഗങ്ങളില്‍ രക്തയോട്ടം കുറയുന്ന അവസ്ഥയ്ക്ക് (ischemia) കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.CABG പൂര്‍ത്തിയാക്കാന്‍ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ്. ഇതിന് യഥാര്‍ത്ഥത്തില്‍ എത്ര സമയമെടുക്കും എന്നത് CABG ശസ്ത്രക്രിയയുടെ പ്രത്യേക തരം, ആവശ്യമായ ബൈപാസുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.















