ലഡാക്ക്: ലഡാക്കിന് സംസ്ഥാന പദവിയും ഗോത്ര പദവിയും നൽകണമെന്ന്
ആവശ്യപ്പെട്ട് വൻ പ്രതിഷേധം. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് തീയിട്ടു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.
Gen Z is out on the streets of Ladakh.pic.twitter.com/K2TdYUuF6m
— Mohit Chauhan (@mohitlaws) September 24, 2025
സംസ്ഥാന പദവിക്കും ഗോത്ര പദവിക്കുമായി ലഡാക്കിൽ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടന്നുവരികയായിരുന്നു. വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പാന്നാലെയാണ് പ്രതിഷേധം ശക്തമായത്.
















