ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം.
വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയും കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെയും മികച്ച ഉറവിടമാണ് മാമ്പഴങ്ങള്‍. മാമ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
മാമ്പഴത്തില്‍ പോളിഫെനോളുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന ഒരു സസ്യ സംയുക്തമാണ്. നമ്മുടെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനാല്‍ പോളിഫെനോളുകള്‍ ശരീരത്തിന് നിര്‍ണായകമാണ്.
രണ്ട്
ആല്‍ഫോണ്‍സോ മാമ്പഴം കണ്ണുകള്‍ക്ക് വളരെ നല്ലതാണെന്ന് പറയുന്നു. വിറ്റാമിന്‍ എ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ബീറ്റാ കരോട്ടിന്‍, ആല്‍ഫ കരോട്ടിന്‍, ബീറ്റാ-ക്രിപ്റ്റോക്സാന്തിന്‍ തുടങ്ങിയ ഫ്‌ലേവനോയിഡുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു.
മൂന്ന്
100 ഗ്രാം മാമ്പഴം 765 മില്ലിഗ്രാം അല്ലെങ്കില്‍ വിറ്റാമിന്‍ എ യുടെ ദൈനംദിന അളവിന്റെ 25 ശതമാനം നല്‍കുന്നു. ഇത് നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. ജൈവ മാമ്പഴത്തില്‍ ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവയുടെ അംശം കൂടുതലാണ്, ഇത് പ്രധാനമായും ശരീരത്തിന്റെ ക്ഷാര നില നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നാല്
ആരോഗ്യമുള്ള ഹൃദയത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങള്‍ മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ആരോഗ്യകരമായ രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അഞ്ച്
മാമ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ചര്‍മത്തിലെ അധികമുള്ള എണ്ണമയം അകറ്റാനും കേടുപാടുകള്‍ പരിഹരിക്കാനും മാമ്പഴം സഹായിക്കുന്നു.
















