സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘടിപ്പിച്ചു. ടെർമിനൽ 1-ൽ ജിഡിആർഎഫ്എ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സൗദിയിൽ നിന്നെത്തിയ അതിഥികളെ പതാകകളും പ്രത്യേക സ്മരണിക സമ്മാനങ്ങളും നൽകി വിമാനത്താവളത്തിൽ സ്വീകരിച്ചത്.
എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടർ സൗദി ദേശീയ ദിനാഘോഷം ആലേഖനം പോസ്റ്റർ പതിപ്പിക്കുകയും സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ് ഇതിലൂടെ വെളിവാകുന്നത്. യാത്രക്കാർക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഇൻസ്റ്റന്റ് ഫോട്ടോ ബൂത്തും ഒരുക്കിയിരുന്നു.
STORY HIGHLIGHT: dubai celebrates saudi national day
















