ആദ്യ ഫ്ലോട്ടിങ് ഹോട്ടൽ അബുദാബിയിലെ യാസ് മറീനയിൽ ആരംഭിച്ചു. ഒരു രാത്രി തങ്ങുന്നതിന് 990 ദിർഹം മുതലാണ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതിഥികൾക്ക് 24 മണിക്കൂർ കാവൽക്കാരൻ, ഹൗസ് കീപ്പിങ്, സ്മാർട്ട് റൂം ഓട്ടമേഷൻ, 360 ഡിഗ്രി സൺ ഡെക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള ഓർക്കിഡ് ഓവർനൈറ്റ് സൂപ്പർയോട്ടിൽ 31 മുറികളുണ്ട്. ഒഴുകുന്ന ഹോട്ടലിലെ 31 മുറികളും വാടകയ്ക്ക് എടുക്കാനും അവസരമുണ്ടെന്ന് ഹോസ്പിറ്റാലിറ്റി ആൻഡ് ബിസിനസ് ഡവലപ്മെന്റ് ജനറൽ മാനേജർ സ്വപ്നിൽ പത്രികർ പറഞ്ഞു. ദുബായിലെ ഫ്ലോട്ടിങ് ഹോട്ടൽ ഒക്ടോബർ ഒന്നിന് തുറക്കും.
STORY HIGHLIGHT: floating hotel abu dhabi
















