ഉപഭോക്താക്കള്‍ക്ക് ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ പ്രത്യേക ഓഫറുകളുമായി മഹീന്ദ്ര. തങ്ങളുടെ എസ്യുവികള്‍ക്കും ഈ ഓഫര്‍ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ജിഎസടി പരിഷ്‌കരണത്തിന്റെ ഇളവുകള്‍ക്കൊപ്പം ഈ ഓഫറുകള്‍ കൂടെ ആകുമ്പോള്‍ വന്‍ ലാഭത്തില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു.
ഥാര്‍ റോക്സ്
പുതിയ ഥാര്‍ റോക്സിന്റെ എക്സ്-ഷോറൂം വില 12.25 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 1.33 ലക്ഷം വരെ ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ ഓഫറിന്റെ ഭാഗമായി 20,000 വരെ വീണ്ടും കുറവ് ലഭിക്കുന്നു.
XUV700
13.66 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ ലഭ്യമാണ്. 1.43 ലക്ഷം വരെ GST ലാഭിക്കാം. 81,000 രൂപ വരെ ഓഫറിന്റെ ഭാഗമായി ലഭിക്കുന്നു.
ബൊലേറോ നിയോ
8.92 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ ആരംഭിക്കുന്ന ഈ എസ്യുവിക്ക് 1.27 ലക്ഷം വരെ ജിഎസ്ടി ഇളവ് ലഭിക്കും. ഓഫറിന്റെ ഭാഗമായി 1.29 ലക്ഷം വരെ ഇളവ് ലഭിക്കും.
അതേസമയം, E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മഹീന്ദ്ര വാറന്റി ഉറപ്പ് നല്‍കി. പഴയ മഹീന്ദ്ര മോഡലുകള്‍ ഔദ്യോഗിക വാറന്റി കാലയളവിന് ശേഷവും സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. തങ്ങളുടെ എഞ്ചിനുകള്‍ നിലവിലെ ഗ്യാസോലിന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും E20 ഇന്ധനം ഉപയോഗിച്ച് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
2025 ഏപ്രില്‍ 1 ന് ശേഷം നിര്‍മ്മിക്കുന്ന എല്ലാ വാഹനങ്ങളും ഒപ്റ്റിമല്‍ ആക്സിലറേഷനും ഇന്ധനക്ഷമതയും നിലനിര്‍ത്തുന്നതിനായി E20 ഇന്ധനത്തിനായി പ്രത്യേകം കാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്ന് മഹീന്ദ്ര വ്യക്തമാക്കി. മുന്‍പ് നിര്‍മിച്ച വാഹനങ്ങള്‍ക്ക് അവയുടെ ഡ്രൈവിംഗ് സ്വഭാവത്തെ ആശ്രയിച്ച് പെര്‍ഫോമന്‍സില്‍ ചെറിയ വ്യത്യാസമുണ്ടാകാമെന്ന് മഹീന്ദ്ര അഭിപ്രായപ്പെട്ടു. എങ്കിലും e20 ഇന്ധനം ഉപയോഗിച്ച ഈ മോഡലുകള്‍ ഡ്രൈവ് ചെയ്യാന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി.
















