സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന ആളാണോ നിങ്ങള്‍. അതോ ഭക്ഷണം കൈകൊണ്ട് വാരി കഴിക്കാന്‍ മടിക്കുന്ന ആളാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൈകൊണ്ട് ഭക്ഷണം കഴിക്കാന്‍ ഇക്കാലത്ത് എല്ലാവര്‍ക്കും മടിയാണ്. എന്നാല്‍ കൈകൈാണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. നോക്കിയാലോ അവയുടെ ഗുണങ്ങള്‍….
കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും വയറു വീര്‍ക്കുന്നത് തടയുകയും ചെയ്യും
കൈകള്‍ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് മനസോടെ ഭക്ഷണം അറിഞ്ഞ് കഴിക്കാന്‍ സാധിക്കും എന്നതാണ്. കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ മനപ്പൂര്‍വ്വം ഭക്ഷണം കഴിക്കുന്നതായി തോന്നുകയും ഭക്ഷണത്തിന്റെ വാസനയും കാഴ്ചയും അനുഭവപ്പെടുകയും ഇന്ദ്രിയ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുന്നു. സാവധാനത്തിലും ശ്രദ്ധയോടെയും കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. നന്നായി കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ഉമിനീരിലെ എന്‍സൈമുകള്‍ ആമാശയത്തിലെ ആസിഡുകള്‍ക്കൊപ്പം പോഷകങ്ങളെ ആഗിരണം ചെയ്യാനായി കുടലിനെ തയ്യാറാക്കുന്നു. ഇന്ദ്രിയങ്ങള്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഗ്യാസ് ഉണ്ടായി വയറ് വീര്‍ക്കുന്നത് തടയുകയും ചെയ്യും. അതുകൊണ്ടാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുമെന്ന് പറയുന്നത്.
















