2027ൽ ഇന്ത്യയുടെ സ്വന്തം പേടകത്തിൽ മനുഷ്യൻ ബഹിരാകാശത്ത് എത്തും. അതിനായി തെരഞ്ഞെടുത്ത നാല് യാത്രികരിൽ ഒരാളായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്നെയാണ് ഇക്കാര്യമറിയിച്ചത്. ഈ ദൗത്യത്തിനു മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ യഥാർഥ കഥ പുറംലോകത്തെ അറിയിക്കുന്നതെന്ന് നിങ്ങളാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലെങ്കിൽ ഞങ്ങൾ എവിടെയൊക്കെയോ പോയി എന്തൊക്കെയോ ചെയ്തു എന്ന് മാത്രമേയുള്ളൂ. ഐഎസ്ആർഒ ചെയർമാനും പ്രധാനമന്ത്രിയും പറഞ്ഞതുപോലെ 2027ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന മിഷൻ ഐഎസ്ആർഒ പൂർത്തിയാക്കും. പിന്നാലെ നിരവധി മിഷനുകളും ഉണ്ടാകും. തിരുവനന്തപുരവും ബെംഗളൂരുവും ആകും ഈ മിഷനുകളിൽ പ്രധാന പങ്കു വഹിക്കുകയെന്നും പ്രശാന്ത് ബാലകൃഷ്ണൻ പറഞ്ഞു.
















