കേരളത്തിലെ കണ്ണൂരിൽ നിന്ന് 64 കിലോമീറ്റർ അകലെയുള്ള ചെറുപുഴ എന്ന ചെറുപട്ടണത്തിനടുത്തുള്ള ഒരു പച്ചപ്പ് നിറഞ്ഞ ഗ്രാമമാണ് പ്രാപ്പൊയിൽ. പ്രാപ്പൊയിലിൽ അസാധാരണമായ ഒരു ക്ഷേത്രമുണ്ട്, ഒരുപക്ഷേ ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു ക്ഷേത്രം, നവപുരം മതാതീത ദേവാലയം (ദൈവത്തിന്റെ മതേതര ഭവനം). ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു പുസ്തകത്തിലെ ശില്പ രൂപമാണ്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുസ്തക ചര്‍ച്ചകളും സിനിമാപ്രദര്‍ശനങ്ങളും നടത്തിയിരുന്ന ഒരു ഗ്രാമീണ വായനശാലയായിരുന്നു നവപുരം.പ്രാപൊയില്‍ നാരായണന്‍ എന്ന പുസ്തക സ്‌നേഹിയാണ് നവപുരം എന്ന പുസ്തക ക്ഷേത്രത്തിന് തുടക്കം കുറിച്ചത് അതില്‍ തുടങ്ങി എപ്പഴോ കണ്ട സ്വപ്‌നത്തെ രണ്ടേക്കറില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു നാരായണന്‍. 30 അടി ഉയരമുള്ള ഭീമന്‍ പുസ്തകശിലയാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം 5000ത്തോളം പുസ്തകങ്ങളുള്ള പടിപ്പുര കടന്ന്, പടികള്‍ കയറി വേണം പുസ്തകശിലയുടെ മുന്നിലെത്താന്‍, അവിടെയാണ് ഗ്രന്ഥ പ്രതിഷ്ഠ. പ്രകൃതിയെ യാതൊരു വിധത്തിലും ഉപദ്രവിക്കാതെ, പരിസ്ഥിതി സൗഹൃദപരമായാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ‘വിജ്ഞാനമാണ് ദൈവം. വിശാലചിന്തയും വിചിന്തനബോധവുമാണ് മതം. വിനയമാര്‍ന്ന വിവേകമാണ് വഴി.’ എന്ന മൂന്ന് വാക്യങ്ങള്‍ ക്ഷേത്രത്തിനകത്ത് കോണ്‍ക്രീറ്റില്‍ കൊത്തിവച്ചിട്ടുണ്ട്. പടവുകള്‍ കയറി പ്രതിഷ്ഠയ്ക്ക് മുന്നിലെത്തിയാല്‍ പുസ്തകം വച്ച് പ്രാര്‍ത്ഥിക്കാം, വണങ്ങാം…. അറിവിനെ ആരാധിക്കാം.
ഈ ക്ഷേത്രത്തിൽ പൂജാരിയോ പുരോഹിതനോയില്ല. കല്‍വിളക്കുള്ള മുറ്റത്തിനരികെ ചെറുശ്ശേരിയുടെയും, ശിലയുടെ ചുവട്ടില്‍ ബുദ്ധന്റെയും പ്രതിമകളുണ്ട്. എഴുത്തുകാര്‍ക്കായി ഇവിടെ ഒരിടമുണ്ട്, വഴിയമ്പലം പോലെ… മൂന്ന് എഴുത്ത് പുരകളിലായി 20 പേര്‍ക്ക് താമസിക്കാം, ഇവിടെ ഇരുന്ന് എഴുതാനുള്ള സൗകര്യങ്ങളുമുണ്ട്. പരിപാടികള്‍ക്കായി തുറന്ന വേദി, ചെറിയ ഹാള്‍, ഭക്ഷണം കഴിക്കാനായി ഹോള്‍, സൗജന്യ ഭക്ഷണം എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട് ഇവിടം. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ദെെവമില്ലാത്ത ഈ ദേവാലയം കാണാന്‍ ആളുകള്‍ എത്താറുണ്ട്. ചെറുശ്ശേരിയേയും വള്ളത്തോളിനേയും എഴുത്തച്ഛനേയും മനസ്സിൽ കരുതി ആ അമ്പലവഴിയിലൂടെ നടക്കാം
















