ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ന്യായ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. അതിക്രമം തടയൽ നിയമം, സംവരണ പരിധി ഉയർത്തൽ, എന്നിങ്ങനെ 10 വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി, തേജസ്വിയാദവ്, ഖാർഗെ തുടങ്ങിയവർ ചേർന്നാണ് പത്രിക പുറത്തിറക്കിയത്. പിന്നോക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം പാസാക്കും. തദ്ദേശസ്ഥാപനങ്ങളിൽ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 20 ശതമാനത്തിൽ നിന്ന് 30% ആയി ഉയർത്തും. പിന്നോക്ക വിഭാഗത്തിലെ ഭൂരഹിതർക്ക് ഭൂമി നൽകും.
സ്വകാര്യ സ്കൂളുകളിൽ നീക്കി വെച്ചിരിക്കുന്ന സീറ്റുകളിൽ പകുതി പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്കായി സംവരണം ചെയ്യും. യുപിഎസ് സർക്കാരിൻറെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് ഇത് നടപ്പികൾക്കുന്നതെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. “15 ദിവസത്തെ വോട്ടർ അധികാർ യാത്രയിൽ ഞങ്ങൾ ബീഹാറിലെ വിവിധ ജില്ലകളിൽ പോയി ഭരണഘടന ആക്രമിക്കപ്പെടുകയാണെന്ന് യുവാക്കളോട് പറഞ്ഞു. ബീഹാറിൽ മാത്രമല്ല, മുഴുവൻ രാജ്യത്തും പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. പാർലമെന്റിൽ, പ്രധാനമന്ത്രി മോദിയുടെ മുന്നിൽ ഞാൻ രണ്ട് കാര്യങ്ങൾ പറഞ്ഞു. ആദ്യം, രാജ്യമെമ്പാടും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തും, രണ്ടാമതായി, 50% സംവരണ മതിൽ ഞങ്ങൾ തകർക്കും.”- രാഹുൽ ഗാന്ധി പറഞ്ഞു.
STORY HIGHLIGHT : Bihar Assembly Elections India Alliance announces 10 justice promises
















