തിരുവനന്തപുരം നാട്യഗൃഹവും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച നാടക സായാഹ്നം ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈ ക്യൂ തിയേറ്ററിൽ നടന്നു. ലണ്ടനിലെ ഹയർ എഡ്യുക്കേഷൻ അക്കാദമി ഉപദേഷ്ടാവും, പ്രമുഖ നാടക രചയിതാവും സംവിധായകനും അക്കാദമിഷ്യനുമായ ഡോ. കെ. എസ്.ശ്രീനാഥുമായി സംവാദവും നടന്നു. പ്രൊഫ.അലിയാർ, ഡോ.പ്രമോദ് പയ്യന്നൂർ, ബൈജു ചന്ദ്രൻ, ഡോ.രാജശ്രീ വാര്യർ, വി.പി.ശിവൻ എസ്.ആർ.കെ പിള്ള എന്നിവർ സംവാദത്തിൽ പങ്കെടുത്തു. തുടർന്ന് ആദിമധ്യാന്തം നാടക വായന കെ.എസ്. ശ്രീനാഥ്, പി.എം.എ. റഷീദ്, ബിന്ദു പ്രദീപ് എന്നിവർ നിർവ്വഹിച്ചു. ഡോ.ശ്രീനാഥ് രചിച്ച ബ്യുട്ടി പാർലർ എന്ന പുസ്തകം നാട്യഹൃഹം ചെയർമാൻ എം.വി. ഗോപകുമാറിന് നൽകി പ്രൊഫ.അലിയാർ പ്രകാശനം ചെയ്തു. തുടർന്ന് 1980 കളിൽ തുടങ്ങി രാജ്യത്തും വിദേശത്തുമായി ഡോ.കെ.എസ്.ശ്രീനാഥ് നടത്തിയ യാത്രയിലെ നാടക വേദിയെ കുറിച്ചുള്ള അനുഭവങ്ങളും അറിവുകളും കാഴ്ച്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു .
















