എയ്‌ലാറ്റ്: തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു. പരിക്കേറ്റവർക്ക് പാരാമെഡിക്കുകൾ വൈദ്യചികിത്സ നൽകുന്നുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള യോസെഫ്താൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. യമനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോൺ തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്തു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി.
















