പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. കർശന ഉപാധികളോടെ ആയിരിക്കും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടപടികൾ തൃപ്തികരമാണെങ്കിൽ ടോൾ വിലക്ക് നീക്കും. കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് ഏർപ്പെടുത്തിയിട്ട്.
അതേസമയം, ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്.
















