സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നും കുറവ് രേഖപ്പെടുത്തിയത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യാം.
ബുധനാഴ്ച 240 രൂപയാണ് ഒരു പവന് കുറഞ്ഞിരുന്നത്. ഇന്ന് പവന് 680 രൂപ കുറഞ്ഞു. രണ്ട് ദിവസം കൊണ്ട് 920 രൂപ കുറഞ്ഞത് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമാണ്. കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 10490 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയായി.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6710 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4330 രൂപയുമാണ് ഏറ്റവും പുതിയ വില. 22 കാരറ്റ് സ്വര്‍ണം പവന് 83920 രൂപയാണ് ഇന്നത്തെ വില.
















