ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി ഭക്ഷണം ആയാലോ? റാഗി ഉണ്ടെങ്കിൽ കിടിലൻ സ്വാദിൽ പഞ്ഞി പോലുള്ള ഇഡ്ഡലി ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- റാഗി :1 1/2 കപ്പ്
- പച്ച അരി: 3/4 കപ്പ്
- ഉഴുന്ന്. : 1/2 കപ്പ്
- ഉലുവ. : 1 ടീസ്പൂൺ
- അവിൽ : 1/2 കപ്പ്
- ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റാഗി, പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി കഴുകി മൂന്നുമണിക്കൂറിലേറെ കുതിരാന്‍ വെയ്‌ക്കുക. മൂന്ന് മണിക്കൂറ് കഴിഞ്ഞതിന് ശേഷം 10 മിനുട്ട് അവിൽ കുതിരാൻ വെക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് സാധാരണ ഇഡ്ഡലിക്ക് അരയ്‌ക്കുന്ന പോലെ നല്ല മയത്തില്‍ ഇവ എല്ലാം അരച്ചെടുക്കുക. അരച്ച മാവ് എട്ടുമണിക്കൂറെങ്കിലും പുളിക്കാന്‍ വെയ്‌ക്കുക. പിന്നീട് ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച് വേവിച്ച്, റാഗി ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം.
















