റേഷൻ അരി ഉണ്ടോ? രുചികരമായ തക്കാളി ചോറ് റെഡി ആക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സവാള 2 പഴുത്ത
- തക്കാളി – മൂന്നെണ്ണം (വലുത്)
- താളിച്ച് ചേർക്കാനായി
- കടലപ്പരിപ്പ്
- വറ്റൽമുളക്
- മഞ്ഞൾപ്പൊടി
- മുളക് പൊടി
- മല്ലിപ്പൊടി
- കായപ്പൊടി
- മസാലപ്പൊടി
- റേഷൻ പുഴുക്കലരി ചോറ് – രണ്ട് കപ്പ്
- ഉപ്പ്
- മല്ലിയില
- നെയ്യ് (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി എണ്ണയൊഴിച്ച് താളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി എണ്ണയൊഴിച്ച് കടലപ്പരിപ്പ് ചേർത്ത് നിറംമാറുന്നതുവരെ ഇളക്കുക. നിറംമാറിവരുമ്പോൾ രണ്ട് വറ്റൽ മുളക് ചെറുതായി മുറിച്ച് ചേർക്കുക. ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വേകുന്നതുവരെ ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോൾ പഴുത്ത തക്കാളി ചേർത്ത് ഇളക്കുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി ചെറുതീയിൽ പാൻ മൂടിവെച്ച് വേവിക്കുക.
രണ്ട് മിനിട്ട് കഴിഞ്ഞ് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം ആവശ്യത്തിന് മസാലപ്പൊടി ചേർത്ത് ഇളക്കി തക്കാളിച്ചോറി പാനിൽ നന്നായി ഒതുക്കി വെക്കുക. ശേഷം മല്ലിയില വിതറി നെയ്യും ചേർത്ത്, തീ ഓഫ് ചെയ്ത് കുറച്ചുനേരം പാൻ നന്നായി മൂടിവെക്കുക. അഞ്ച് മിനിട്ട് കഴിഞ്ഞാൽ ഒന്നുകൂടി ഇളക്കി ചേർത്ത് തക്കാളിച്ചോറ് ഉപയോഗിക്കാവുന്നതാണ്.
















