പുനലൂരിൽ 65 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ആണ് പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹനാപകടത്തിൽ പരുക്ക് പറ്റി കിടന്ന വയോധികയെ വീട്ടിലെ വാതിലിന്റെ പൂട്ട് തള്ളിത്തുറന്ന് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഏലാദിമംഗലം സ്വദേശി 52 വയസുള്ള തുളസീധരൻ ആണ് അറസ്റ്റിലായത്.
















