ഇന്ന് ഉച്ചയ്ക്ക് ദോശയ്ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ തോരൻ ഉണ്ടാക്കിയാലോ? രുചികരമായ കാരറ്റ് ബീൻസ് തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കാരറ്റ്
- ബീൻസ്
- തേങ്ങ ചിരകിയത്
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞൾപ്പൊടി – 1/2 സ്പൂണ്‍
- ഉപ്പ്
- ഉഴുന്ന് പരിപ്പ് – 1 സ്പൂണ്‍
- കടുക് – 1/2 സ്പൂണ്‍
- വെളിച്ചെണ്ണ – 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാരറ്റും ബീൻസും ചെറുതായി നുറുക്കി വയ്ക്കുക. തേങ്ങയും കറിവേപ്പിലയും പച്ചമുളകും ഒന്നിച്ചാക്കി ചതച്ചു വയ്ക്കുക. ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് ഉഴുന്നും കടുകും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് നുറുക്കിയ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക. അല്പം മഞ്ഞളും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി , വേവാനുള്ള വെള്ളം തളിച്ച് ചെറു തീയിൽ അടച്ചു വച്ച് വേവിക്കുക. വെള്ളം വറ്റി കഷ്ണം വെന്തു കഴിയുമ്പോൾ , തേങ്ങ ചതച്ചത് ചേർത്ത് ഇളക്കി ചൂടാക്കി തീ കെടുത്താം.
















