തിരുവനന്തപുരത്ത് നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂരിലെ പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകൾ വൃന്ദ എസ്.എൽ (20) ആണ് മരിച്ചത്.
വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വൃന്ദ കുഴഞ്ഞുവീണത്. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൃന്ദയുടെ മുറിയിൽ നിന്ന് മയങ്ങാനുള്ള മരുന്നിന്റെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















