കൊച്ചിയിലെ നല്ലൊരു വെജിറ്റേറിയൻ റെസ്റ്റോറന്റിനായുള്ള അന്വേഷണത്തിലാണോ നിങ്ങൾ? എങ്കിൽ ആ അന്വേഷണം ഇവിടെ അവസാനിച്ചേക്കാം. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ വിഭവങ്ങൾ മുതൽ ഇറ്റാലിയൻ, തായ്, ചൈനീസ് വരെ, എല്ലാം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ, അതും പൂർണ്ണമായും വെജിറ്റേറിയൻ വിഭവങ്ങൾ. കടവന്ത്ര-വൈറ്റില റോഡിലെ ഗ്രീൻ സ്പൂൺ വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണ് ഈ പുതിയ താരം. വിശാലമായ പാർക്കിംഗ് സൗകര്യവും മനോഹരമായ അന്തരീക്ഷവും ഈ റെസ്റ്റോറൻ്റിനെ ഒറ്റനോട്ടത്തിൽ പ്രിയങ്കരമാക്കുന്നു.
ഉയർന്ന നിലവാരമുള്ള ഭക്ഷണം, മികച്ച സേവനം, ശാന്തവും മനോഹരവുമായ അന്തരീക്ഷം എന്നിവയാണ് ഗ്രീൻ സ്പൂണിനെ വ്യത്യസ്തമാക്കുന്നത്. സൂപ്പുകളും സ്റ്റാർട്ടറുകളും മാത്രമല്ല, സിസ്ലറുകൾ, ഫ്രഷ് പാസ്ത, വായിൽ വെള്ളമൂറുന്ന ഡെസേർട്ടുകൾ എന്നു വേണ്ട എല്ലാം ഇവിടെയുണ്ട്.
നിങ്ങൾ കൊച്ചിയിലാണെങ്കിൽ, അല്ലെങ്കിൽ കടവന്ത്ര ഭാഗത്തേക്ക് വരാൻ പദ്ധതിയുണ്ടെങ്കിൽ, തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ഗ്രീൻ സ്പൂൺ. സസ്യാഹാരികൾക്കും നോൺ-വെജ് കഴിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രുചികളുടെ ഒരു ലോകം തന്നെ ഇവിടെയുണ്ട്. ഇതൊരു സാധാരണ വെജിറ്റേറിയൻ റെസ്റ്റോറന്റല്ല, മറിച്ച് ഒരു ഭക്ഷണാനുഭവമാണ്.
ഗ്രീൻ സ്പൂൺ റെസ്റ്റോറന്റ് വെറുമൊരു വെജിറ്റേറിയൻ റെസ്റ്റോറൻ്റ് മാത്രമല്ല, അത് വ്യത്യസ്ത രുചികളുടെ ഒരു ലോകമാണ്. നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ്, ഇറ്റാലിയൻ, തായ് തുടങ്ങി വിവിധ വിഭവങ്ങൾ ഒരുമിച്ച് ആസ്വദിക്കാൻ ഇവിടെ അവസരം ലഭിക്കും. കൊച്ചിയിലെ കടവന്ത്രയിൽ ഒരു നല്ല വെജിറ്റേറിയൻ റെസ്റ്റോറന്റ് അന്വേഷിക്കുന്നവർക്ക് ഗ്രീൻ സ്പൂൺ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
വിഭവങ്ങളും വിലയും:
വണ്ടൺ സൂപ്പ് – ₹169/-
ടോം ഖാ സൂപ്പ് – ₹169/-
ബ്രോക്കോളി, ചീര സൂപ്പ് – ₹169/-
ഫ്രഞ്ച് ഒനിയൻ സൂപ്പ് – ₹169/-
ഷബ്നം കി മോത്തി – ₹449/-
പനീർ കോലാപുരി ടിക്ക – ₹399/-
ദാൽ കിയോട്ടി ഖാസ് – ₹329/-
മഹാരാജ കോഫ്ത – ₹399/-
പനീർ അങ്കാറ – ₹479/-
അമൃത്സരി ചീസ് കുൽച്ച – ₹129/-
ചൂർ ചൂർ നാൻ – ₹129/-
ഗ്രീൻ സ്പൂൺ സ്പെഷ്യൽ ചാപ്പ് ബിരിയാണി – ₹299/-
പാസ്ത – ആഗ്ലിയോ ഒലിയോ പെപെറോൻസിനോ – ₹349/-
പനക്കോട്ട – ₹149/-
ഗജർ കാ ഹൽവ – ₹169/-
വിലാസം: ഗ്രീൻ സ്പൂൺ വെജ് റസ്റ്റോറൻ്റ്, കടവന്ത്ര, കൊച്ചി
ഫോൺ നമ്പർ: 08547231190
















