സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഉന്നയിച്ച ആരോപങ്ങൾ നിഷേധിച്ച് ഷാഫി പറമ്പിൽ എം.പി. തെരഞ്ഞെടുപ്പിനായി സിപിഎം മുന്നോട്ടുവെയ്ക്കുന്ന മിഷന്‍ 2026 ഇതാണോയെന്നും. ഇതിനെ ആരോപണങ്ങള്‍ എന്നതിനേക്കാള്‍ അധിക്ഷേപം എന്നു പറയുന്നതാണ് ശരി എന്നും വ്യക്തമാക്കി ഷാഫി പറമ്പില്‍.
അധിക്ഷേപങ്ങളുടെ രാഷ്ട്രീയം മുറുകെപിടിച്ചാണ് സിപിഎം മുമ്പോട്ട് പോകുന്നത്. ഇതാണോ സിപിഎമ്മിന്റെ രാഷ്യം. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നുള്ളതാണോ തിരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കേണ്ട മാനിഫെസ്റ്റോ. ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക. സിപിഎം നേതൃത്വം മറുപടി പറയണം. ഷാഫി പറഞ്ഞു.
ജനങ്ങളുടെ മുമ്പില്‍ വേറെയൊന്നും പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതിനാലാണോ വ്യക്തിഹത്യയിലും അധിക്ഷേപത്തിലും സിപിഎം ആശ്രയിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരം ചര്‍ച്ചയിലേക്ക് ദിശ മാറ്റണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് ജനങ്ങള്‍ വിലയിരുത്തട്ടെ. കൃത്യമായ രാഷ്ട്രീയം പറഞ്ഞും സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ട്. ഇടതു പക്ഷത്തിന് ഒരു മെച്ചവും പറയാനില്ലാത്തതുകൊണ്ടാണ് വ്യക്തിപരമായും രാഷ്ട്രീയമായും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനാലാണ് അധിക്ഷേപങ്ങളുടെ രാഷ്ട്രീയം മുറുകെപ്പിടിച്ച് സിപിഎം മുന്നോട്ടു പോകുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നല്ലൊരാളെ കണ്ടാൽ ബെംഗളൂരു ട്രിപ്പ് അടിക്കാമോ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ‘ഹെഡ്മാസ്റ്റർ’ ആയ ആൾ ചോദിക്കുന്നതെന്നാണ് ഷാഫി പറമ്പിൽ എംപിയ്ക്കെതിരേ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ഉന്നയിച്ച ആരോപണം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഹെഡ്മാസ്റ്റർ ഷാഫി പറമ്പിൽ ആണെന്ന് ആദർഹം തന്നെ പറയുകയും ചെയ്തിരുന്നു.
STORY HIGHLIGHT: shafi parambil criticizes cpm
















