അയോധ്യ തര്‍ക്കത്തില്‍ പുതിയ വിവാദ പ്രസ്താവനയുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ബാബറി മസ്ജിദിന്റെ നിർമ്മാണം തന്നെ അടിസ്ഥാനപരമായും അവഹേളനമായിരുന്നു എന്നാണ് അദ്ദേഹം ഉന്നയിച്ച പരാമർശം. ന്യൂസ് ലോണ്ട്‌റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം.
പള്ളി നിർമിച്ചത് നേരത്തെ ഉണ്ടായിരുന്ന നിർമിതി തകർത്തു കൊണ്ടാണ്. ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകൾ ഉണ്ട്. ഉള്‍മുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ആ അടിസ്ഥാനപരമായ അവഹേളിക്കല്‍ പ്രവൃത്തിയെക്കുറിച്ച് എന്തു പറയുന്നു – അതായത് പള്ളി നിര്‍മ്മിച്ചത് തന്നെ. സംഭവിച്ചതെല്ലാം നിങ്ങള്‍ മറന്നോ? ചരിത്രത്തില്‍ സംഭവിച്ചത് നമ്മള്‍ മറക്കണോ?’ പള്ളിക്ക് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി പണിതതെന്നും പുരാവസ്തുപരമായ തെളിവുകള്‍ വിധിയില്‍ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രചൂഡ് പറഞ്ഞു.
ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധി പറഞ്ഞതും ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ്.
STORY HIGHLIGHT: dy chandrachud on ayodhya case
















