ആഷിഖ് അബു സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാനദി. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവായ സന്തോഷ് ടി കുരുവിള. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍ ഇങ്ങനെ……
‘മായാനദി റീ റീലീസ് ചെയ്യാന്‍ അത്രയും പൈസ ഒന്നും വേണ്ട. അത് അത്രയും ലേറ്റസ്റ്റ് രീതിയിലാണ് ചെയ്തിരിക്കുന്നത്. ഈ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ സിനിമ റീ റീലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കറിയാം എന്ന സിനിമയും ചെയുന്നുണ്ട്. ആ ചിത്രം വന്നതും കോവിഡ് കാരണം തിയേറ്റര്‍ അടച്ചതും ഒന്നിച്ചായിരുന്നു. അതുകൊണ്ട് ചിത്രം തിയേറ്ററുകളില്‍ ഓടിയില്ല.
മായാനദി അത്ര വലിയ ഹിറ്റായിരുന്നില്ല. ആളുകള്‍ ഒരുപാട് പ്രശംസിച്ച ചിത്രമാണ് മയാനദി. എന്നാല്‍ ഫിനാന്‍ഷ്യലി സിനിമ അത്ര വലിയ ഹിറ്റായിരുന്നില്ല. മായാനദിയുടെ രണ്ടാം ഭാഗം ഞാന്‍ അല്ല തീരുമാനിക്കുന്നത്. സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു ആണ്, പടം എന്റെ ഡ്രീം മില്‍സ് സിനിമാസിന്റെ ആണ്. സിനിമയുടെ ഡയറക്ടര്‍, റൈറ്റര്‍ എല്ലാം വിചാരിച്ചാല്‍ രണ്ടാം ഭാഗം കൊണ്ട് വരാം.’
















