ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറം ദുബൈ ചാപ്റ്റർ ‘നവരാത്രി സ്വരമണ്ഡപം 2025′ സംഗീതോത്സവം സെപ്റ്റംബർ 29ന് വൈകീട്ട് ആറു മുതൽ നടക്കും. ദുബൈ കരാമ എസ്.എൻ.ജി ഇവന്റ്സ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ യു.എ.ഇയിലെ പ്രമുഖ സംഗീതജ്ഞരും വിദ്യാർഥികളും പങ്കെടുക്കും.
സംഗീതോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് പ്രോഗ്രാം ഡയറക്ടർ സേതുനാഥ് വിശ്വനാഥൻ അറിയിച്ചു. അനീഷ് അടൂർ നയിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.
STORY HIGHLIGHT: indian musicians forum dubai
















