പുത്തന്‍ ഇലക്ട്രിക് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവര്‍ ഇലക്ട്രിക് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്ക് ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 2.49 ലക്ഷം രൂപയാണ്. ആദ്യത്തെ 1,000 ബുക്കിങ്ങുകള്‍ക്ക് മാത്രമേ ഈ വില ബാധകമാകൂ.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ പ്രീ-ബുക്കിംഗുകള്‍ 999 രൂപ ടോക്കണ്‍ തുകയില്‍ ആരംഭിച്ചു. അടുത്ത മാസം ഡെലിവറികള്‍ ആരംഭിക്കുമ്പോള്‍ വാങ്ങുന്നവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. X-47 ന്റെ ആഗോള ഡെലിവറികള്‍ 2026 ല്‍ ആരംഭിക്കും. X47 ക്രോസ്ഓവര്‍ നിരവധി സവിശേഷതകളോടെയാണ് വരുന്നത്.
ലേസര്‍ റെഡ്, എയര്‍സ്ട്രൈക്ക് വൈറ്റ്, ഷാഡോ ബ്ലാക്ക്, ഡെസേര്‍ട്ട് വിങ് എന്നീ നാല് പെയിന്റ് സ്‌കീമുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവര്‍ ഒരു അഡ്വഞ്ചര്‍ ടൂറിങ് ബൈക്കിനും ഒരു സ്ട്രീറ്റ് നേക്കഡ് ബൈക്കിനും ഇടയിലുള്ള ഒരു ക്രോസ്ഓവറാണ്. EICMA 2024ലെ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് എക്സിനെ അടിസ്ഥാനമാക്കിയുള്ള ഇവി എ77 ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്കിന്റെ അതേ പ്ലാറ്റ്ഫോം പങ്കിടുന്നു. പക്ഷേ വ്യത്യസ്തമായ ഷാസിയും സബ്-ഫ്രെയിമുമാണ് ഉപയോഗിക്കുന്നത്.
ബീക്ക്-സ്റ്റൈല്‍ ഫെന്‍ഡര്‍, സ്‌കള്‍പ്ചേര്‍ഡ് ടാങ്ക്, കാസ്റ്റ് അലുമിനിയം സബ്-ഫ്രെയിമുള്ള ഒരു റാക്ക്ഡ് ടെയില്‍ സെക്ഷന്‍ എന്നിവയില്‍ വരുന്ന അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവറിന്റെ സ്റ്റൈലിങ്ങും വ്യത്യസ്തമാണ്. റിയര്‍ ലഗേജ് റാക്ക്, സാഡില്‍ സ്റ്റേകള്‍, സോഫ്റ്റ്/ഹാര്‍ഡ് പാനിയറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഡസേര്‍ട്ട് വിംഗ് സ്പെഷ്യല്‍ എഡിഷന്‍ വേരിയന്റും ഇതിന് ലഭിക്കുന്നു.
X47 ക്രോസ്ഓവറിന്റെ ഏറ്റവും വലിയ പ്രത്യേകത UV ഹൈപ്പര്‍സെന്‍സ് റഡാര്‍ സാങ്കേതികവിദ്യയാണ്. ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്ക് അലേര്‍ട്ട്, റിയര്‍ കൊളീഷന്‍ വാണിങ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. റഡാര്‍ സെന്‍സറുകള്‍ക്ക് പുറമേ, ഡാഷ്-കാമുകളുടെ ഉപയോഗം പോലെ ഡ്യുവല്‍ ഇന്റഗ്രേറ്റഡ് ക്യാമറകളും മോട്ടോര്‍സൈക്കിളിലുണ്ട്. റിയല്‍-ടൈം ഫ്രണ്ട്, റിയര്‍ ക്യാമറ ഫീഡിനെ പിന്തുണയ്ക്കുന്ന ഒരു ഓപ്ഷണല്‍ ഡ്യുവല്‍ ഡിസ്പ്ലേ സജ്ജീകരണവും ഇതില്‍ ലഭിക്കുന്നു.
3 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 9 ലെവല്‍ ബ്രേക്ക് റീജനറേഷന്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS, ഒരു കളര്‍ TFT ഡിസ്പ്ലേ എന്നിവയും ഇതില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു. മെക്കാനിക്സിന്റെ കാര്യത്തില്‍, മോട്ടോര്‍സൈക്കിളിന് മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും (യുഎസ്ഡി) പിന്നില്‍ ഒരു മോണോഷോക്കും ലഭിക്കുന്നു. മുന്‍വശത്തുള്ള ഒരു ഡിസ്‌ക്കില്‍ നിന്നാണ് ബ്രേക്കിങ് പവര്‍ ലഭിക്കുന്നത് പിന്നില്‍ ഒരു ഡിസ്‌ക് ബ്രേക്ക് മാത്രമേയുള്ളൂ.
40 യവുപവറും 610 ചാ പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവറിന് കരുത്ത് പകരുന്നത്. പെര്‍ഫോമന്‍സ് പരിശോധിക്കുമ്പോള്‍ മോട്ടോര്‍സൈക്കിളിന് 0-60kmph, 0100 kmph വേഗത കൈവരിക്കാന്‍ യഥാക്രമം 2.7 സെക്കന്‍ഡ്, 8.1 സെക്കന്‍ഡ് സമയം മാത്രം മതി. അതേസമയം പരമാവധി വേഗത 145 കിലോമീറ്ററാണ്.
ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 323 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടന്നേത്. 10.3kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പവര്‍ എടുക്കുന്നത്. മോട്ടോര്‍സൈക്കിളില്‍ ഒരു സംയോജിത ചാര്‍ജറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ജ് പ്രൊട്ടക്ഷന്‍, എര്‍ത്ത് ലീക്കേജ് പ്രൊട്ടക്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.
















