വൈറ്റമിന്‍-എ, വൈറ്റമിന്‍-സി, വൈറ്റമിന്‍-കെ, പൊട്ടാസ്യം എന്നിങ്ങനെയുള്ള പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇതിന് പുറമെ നമുക്കൊരുപാട് ഗുണങ്ങളേകുന്ന ആന്റി-ഓക്‌സിഡന്റുകളാലും സമ്പന്നമാണ് തക്കാളി. ഇതിന്റെ ജ്യൂസ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം…..
ഒന്ന്
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ജ്യൂസാണ് തക്കാളി ജ്യൂസ്. കലോറി കുറഞ്ഞതും, ഫൈബര്‍ കാര്യമായി അടങ്ങിയതും ആണ് തക്കാളിയെ ഇതിന് അനുയോജ്യമാക്കുന്നത്.
രണ്ട്
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്പെടുന്നു. ഇതിനും തക്കാളിയിലടങ്ങിയിരിക്കുന്ന ‘ലൈസോപീന്‍’ ആണ് സഹായകമാകുന്നത്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നത് വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമായി വരുന്നത്.
മൂന്ന്
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്രദമാണ്. തക്കാളിയിലുള്ള ‘ലൈസോപീന്‍’, ‘ബീറ്റ-കരോട്ടിന്‍’ എന്ന ആന്റി-ഓക്‌സിഡന്റ് ആണിതിന് സഹായകമാകുന്നത്.
നാല്
ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ദഹനം സുഗമമാക്കുന്നതിനുമെല്ലാം തക്കാളി ജ്യൂസ് സഹായിക്കുന്നു. ഫൈബര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നത്.
അഞ്ച്
തക്കാളി നമ്മുടെ ചര്‍മ്മത്തിന് ഏറെ നല്ലതാണെന്ന് മിക്കവര്‍ക്കും അറിയാവുന്നതാണ്. തക്കാളി കഴിക്കുന്നതും ചര്‍മ്മത്തില്‍ തേക്കുന്നതുമെല്ലാം മികച്ച ഫലമുണ്ടാക്കുന്നതാണ്. തക്കാളി ജ്യൂസിലുള്ള ‘ആന്റി-ഓക്‌സിഡന്റ്‌സ്’ ആണിതിന് സഹായിക്കുന്നത്. ചര്‍മ്മത്തിനെന്ന പോലെ തന്നെ കണ്ണുകളുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. ഇതിന് തക്കാളിയിലുള്ള വൈറ്റമിന്‍ എയാണ് സഹായിക്കുന്നത്.
















