യുവാവിന്റെ വയറ്റിൽ നിന്നും 29 സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, 2 പേന എന്നിവ നീക്കം ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. സച്ചിൻ (40) എന്നയാളുടെ വയറ്റിൽ നിന്നാണ് ഇത്രയും വസ്തുക്കൾ കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്നിന് അടിമയാണ്.

ബുലന്ദ്ശഹർ നിവാസിയായ സച്ചിനെ മയക്കുമരുന്ന് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു, അവിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടുതൽ പരിശോധനക്കായി എക്സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ ഖരരൂപത്തിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് അൾട്ര സൗണ്ട് സ്കാനിനുശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ സ്പൂണുകളും ടൂത്ത് ബ്രഷുകളും കണ്ട് ഞെട്ടി. ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ച സചിൻ കൈയിൽ കിട്ടിയ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനയും വിഴുങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു.
താമസിയാതെ, വയറുവേദന അനുഭവപ്പെടുകയും ആരോഗ്യം വഷളാവുകയും ചെയ്തു, ചികിത്സ തേടുകയും ചെയ്തു. വയറിലെ എക്സ്-റേ,അൾട്രാസൗണ്ട് സ്കാൻ എന്നിവ നടത്തിയ ശേഷമാണ് ഡോക്ടർമാർ വയറിനുള്ളിലെ ശേഖരം കണ്ടെത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇവ നീക്കം ചെയ്തത്.
















